27 MAY 2024

TV9 MALAYALAM

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് വെള്ളക്കെട്ടില്‍ വീണ സംഭവമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കി പോയി ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവര്‍ നിരവധിയാണ്. ഗൂഗിള്‍ മാപ്പ് കാണിച്ച് തരുന്ന ചതിക്കുഴികള്‍ നമ്മളെ മരണത്തിലേക്കെത്തിക്കും. 

കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. ഗൂഗിള്‍ മാപ്പില്‍ നിന്ന് ലഭിച്ച തെറ്റായ വിവരങ്ങളാണ് ഇതിന് കാരണമായത്. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.

ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കും.

മിത്രം ശത്രുവാകും

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.

റോഡ് അടച്ചത് മാപ്പ് പറയില്ല

മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി കൊള്ളണമെന്നില്ല.

തിരക്ക് കുറഞ്ഞ വഴി വേണ്ട

തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

എല്ലാം ലക്ഷ്യ സ്ഥാനത്തെത്തില്ല

സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

നേരത്തെ സേവ് ചെയ്യാം

നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്നുവച്ചാല്‍ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.

വാഹനം ഏത്

ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം.

ആഡ് സ്റ്റോപ്പ് നല്‍കാം

കുഴിമന്തി എങ്ങനെയാണ് അപകടകാരിയാകുന്നത്‌