കുഴിമന്തി എങ്ങനെയാണ് അപകടകരമാകുന്നത് എന്ന് നോക്കാം. 

26 May 2024

TV9 MALAYALAM

മലയാളികളുടെ തീൻമേശയിലേക്ക് ‘കുഴിമന്തി’ എന്ന വിഭവം കടന്ന് വന്നിട്ട് അധികകാലമായില്ല. യെമനിൽ ജന്മമെടുത്ത അറേബ്യൻ നാടുകളിലൂടെ പ്രശസ്തമായി കേരളത്തിലെത്തിയ മന്തിയ്ക്ക് ആരാധകർ ഏറെയാണ്.

 കുഴിമന്തി 

കുഴിയിൽനിന്നു വന്നതുകൊണ്ട‌ാണ് മന്തി, കുഴിമന്തിയാകുന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ടു കെട്ടിയ വ‍ൃത്താകാര കുഴിയടുപ്പുകളിൽ നിന്നാണ് മന്തികൾ പിറവിയെടുക്കുന്നത്.

എന്താണ്    കുഴിമന്തി ?

രണ്ട് മണിക്കൂറാണ് കണക്ക്. അപ്പോഴേക്കും കുഴിക്കുള്ളിലെ എരിപൊരിയിൽ ഗ്രില്ലിൽ കിടക്കുന്ന ചിക്കൻ മുഴുവൻ വേവും.

പാകമാകുന്ന      സമയം

കോഴിയുടെ ദേഹത്തെ കൊഴുപ്പും, നീരുമെല്ലാം നല്ല പാകത്തിൽ താഴെക്കിടക്കുന്ന ചോറിനു മുകളിൽ തൂകി വീഴും. കൂട്ടത്തിൽ ചോറും വെന്തു പാകമാകുന്നു.

കോഴിയുടെ കൊഴുപ്പ്

മന്തിയോടൊപ്പം കിട്ടുന്ന മയോണൈസ് പലപ്പോഴും വില്ലനാകാറുണ്ട്. ശരിയായ രീതിയിൽ മയോണൈസ് പാചകം ചെയ്തില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

മന്തിയോ മയോണൈസോ അപകടകാരി

വേവിക്കാത്ത മുട്ടയാണ് മയോണൈസിന് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് സാധ്യത കൂടുതലാണ്.

മുട്ട

ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം തുടങ്ങി ഗുരുതരമായാൽ മരണം വരെ സംഭവിക്കുന്നു.

സാൽമൊണെല്ല

കുഴിമന്തിയും ഷവർമ്മയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ച് കേരളത്തിൽ മുമ്പ് മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 

ഭക്ഷ്യവിഷബാധ

മുട്ടുവേദന ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ.