20 MAY 2024

TV9 MALAYALAM

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണ്.

അതിരപ്പള്ളിയും വാഴച്ചാലും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

ഓറഞ്ച് അലര്‍ട്ടാണ് തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയും കാറ്റുമാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്.

ഓറഞ്ച് അലര്‍ട്ട്

വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിയിട്ടുണ്ട്.

പ്രവേശനം നിരോധിച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയ്ക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അറിയിപ്പ് വരും

മഴ കനക്കുന്നതിനൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളില്‍ എന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനും സാധ്യത

ശരീരത്തില്‍ കാത്സ്യത്തിന്റെ കുറവുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ