ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ തങ്ങളുടെ മൂന്നാം തലമുറ പോര്‍ഷെ പനമേര ഇന്ത്യയില്‍ അവതരിപ്പിച്ചു.

06 MAY 2024

TV9 MALAYALAM

1.62 കോടി രൂപ എക്‌സ് ഷോറൂം വിലയിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.

വില കേട്ടോളൂ

ഡിസൈനിലും മാറ്റം

പുതിയ ഡിസൈനിലും ഫീച്ചറിലും സമ്പന്നമായ ഇന്റീരിയറുകളും സ്‌പോര്‍ട്ടി ആകര്‍ഷണവുമാണ് പുതിയ മോഡലിന്റെ പ്രത്യേകത.

ടെയ്കാനിന് സമാനമായുള്ള പുതിയ ബമ്പറും ഹെഡ്‌ലൈറ്റും അതുപോലെ പിന്നില്‍, കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകളും പോര്‍ഷെ ബാഡ്ജിംഗും ലഭിക്കുന്നു.

പുറംഭാഗം

12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 14-സ്പീക്കര്‍ സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്. വായുസഞ്ചാരമുള്ള സീറ്റുകളും പനോരമിക് സണ്‍റൂഫും ഇതിലുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം റിമോട്ട് പാര്‍ക്കിംഗ്, ADAS ഫംഗ്ഷനുകള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍.

ഫീച്ചറുകള്‍

വ്യത്യസ്ത നിറങ്ങളിലുള്ള അപ്ഹോള്‍സ്റ്ററിയും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും, കളര്‍ ഇഷ്ടാനുസൃതമാക്കിയ ഡോര്‍ ഹാന്‍ഡിലുകളും ഡാഷ്ബോര്‍ഡ് ആക്സന്റുകള്‍ക്ക് ചുറ്റുമുള്ള തീമുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ക്യാബിന്‍ ഇഷ്ടാനുസൃതമാക്കാനാകും.

ഇന്റീരിയര്‍

2.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 പെട്രോള്‍ എഞ്ചിന്‍. എട്ട് സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ ട്രിമ്മില്‍ 343 ബിഎച്ച്പി കരുത്തും 500 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 272 കിലോമീറ്റര്‍ വേഗതയാണ് പോര്‍ഷെ അവകാശപ്പെടുന്നത്. 5.1 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

എഞ്ചിന്‍

അമിതമായി പാല്‍ ചായ കുടിച്ചാല്‍ എന്ത് സംഭവിക്കും