06 MAY 2024
TV9 MALAYALAM
അമിതമായി പാല്‍ ചായ കുടിക്കുന്നത് നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകും.
കണക്കില്ലാതെ ചായ കുടിക്കുന്നത് പലപ്പോഴും മലബന്ധത്തിന് കാരണമാകാറുണ്ട്.
ചായയുടെ അമിത ഉപയോഗം ചിലയാളുകളില്‍ ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്.
പാല്‍ ചായ അമിതമായി ശരീരത്തിലെത്തിയാല്‍ വയറുവേദനയ്ക്കും വയര്‍ വീര്‍ക്കുന്നതിനും വഴിവെക്കും.
രക്തസമ്മര്‍ദ്ദം ഉയരുന്നതിനും പാല്‍ ചായ കാരണമാകാറുണ്ട്.
ചായയില്‍ കഫൈന്‍ അടങ്ങിയതുകൊണ്ട് ചിലര്‍ക്ക് ഉറക്കക്കുറവ് സംഭവിക്കാനും ഇത് കാരണമാകും.
പാല്‍ ചായ അമിതമായി കുടിക്കുന്നത് ചിലരില്‍ മുഖക്കുരുവിന് കാരണമാകാറുണ്ട്.
ആഹാരക്രമത്തില്‍ മാറ്റം വരുത്തേണ്ടത് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷ്യന്റെയോ നിര്‍ദേശപ്രകാരം മാത്രമാണ്.