28 MAY 2024
എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ പറ്റിയാല്‍ എന്ത് നല്ലതായിരിക്കും അല്ലെ. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാറില്ല. എന്നാല്‍ ഈ വഴികള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ. നിങ്ങള്‍ക്കും പോസിറ്റിവായി ഇരിക്കാന്‍ സാധിക്കും.
ഒരിക്കലും സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കരുത്. എല്ലാവരോടും ആരോഗ്യകരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.
ജീവിതത്തില്‍ ലഭിച്ചിട്ടുള്ള എല്ലാത്തിനോടും നന്ദിയും സ്മരണയും ഉണ്ടായിരിക്കണം.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം അത്ര നല്ലതല്ല. അത് പലപ്പോഴും നമുക്ക് നെഗറ്റീവ് എനര്‍ജിയാണ് നല്‍കുക.
ഭൂതകാലത്തിലോ ഭാവികാലത്തിലോ ജീവിക്കാതെ വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ ശ്രമിക്കുക.
മദ്യം ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒരിക്കലും സന്തോഷം കണ്ടെത്തേണ്ടത് ലഹരി ഉപയോഗിച്ചുകൊണ്ടാകരുത്. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.
ഭക്ഷണവും വ്യായാമവും ഉറക്കവും ഉള്‍പ്പെടെ ജീവിതരീതികള്‍ ആരോഗ്യകരമായിരിക്കണം.
ആത്മീയത കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവ വിശ്വാസം എന്നുമാത്രമല്ല. ഇതിലപ്പുറമുള്ള ദര്‍ശനങ്ങളുമാകാം.