02 JUNE 2024
കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ എല്ലാ വഴികളും നോക്കി മടുത്തോ? എങ്കില്‍ പഴവര്‍ഗങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. ഓര്‍മ്മശക്തിക്ക് വളരെ മികച്ചതാണ് ഇവ.
ബദാമില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ വാള്‍നട്‌സില്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയും വളരെ മികച്ചതാണ്.
കശുവണ്ടിയില്‍ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പിസ്തയില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടയങ്ങിയതുകൊണ്ട് ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഉണക്കമുന്തിരിയില്‍ അയേണും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്.