ചൂട് കൂടികൊണ്ടിരിക്കുകയാണ്. അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

08 MAY 2024

TV9 MALAYALAM

കുഞ്ഞുങ്ങള്‍ക്ക് വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ കോട്ടണ്‍ മാത്രം തെരഞ്ഞെടുക്കുക. പോളിസ്റ്റര്‍, സില്‍ക് പോലുള്ള തുണിത്തരങ്ങള്‍ എടുക്കരുത്.

കോട്ടണ്‍ ഉടുപ്പ് മതി

ഇറക്കം കുറഞ്ഞ വസ്ത്രം

ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ചൂടുകാലത്ത് നല്ലത്. ചെറിയ സ്ലീവ്, ഷോര്‍ട് ബോട്ടം എന്നിവയാണ് ഈ സമയത്ത് ധരിക്കാന്‍ നല്ലത്.

പുറത്തുപോകുമ്പോള്‍ എപ്പോഴും മറ്റൊരു വസ്ത്രം കൂടി കയ്യില്‍ കരുതണം. കാലാവസ്ഥ മാറിയാല്‍ കുഞ്ഞിനെ ധരിപ്പിക്കാന്‍ വേണ്ടിയാണത്.

എക്‌സ്ട്രാ ഡ്രസ്

ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ കുഞ്ഞുങ്ങളുടെ പാദത്തില്‍ ഒന്നും ധരിക്കാത്തതാണ് നല്ലത്.

കാലുകള്‍ക്ക് മറയ്‌ക്കേണ്ട

കുഞ്ഞുങ്ങളുടെ തലയില്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ തൊപ്പി ധരിപ്പിക്കാവുന്നതാണ്.

തൊപ്പി വെക്കാം

കുഞ്ഞുങ്ങള്‍ക്ക് സുഖകരമായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. റൂമിലെ താപനില അനുസരിച്ച് വസ്ത്രം ധരിപ്പിക്കുക.

ഉറക്കം നന്നാക്കാം

മുംബൈ ഇന്ത്യന്‍സിന് ഇനി പ്ലേ ഓഫിലെത്താം