21 JUNE 2024
ഇന്നത്തെ കാലത്ത് ഉറക്കം എല്ലാവരുടെയും ഒരു പ്രശ്‌നമാണ്. എന്നാല്‍ കുട്ടികളും ഉറങ്ങാതെ ഇരിക്കുന്നത് അവരുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ട്.
കുട്ടികളിലും കൗമാരക്കാരിലുമുള്ള ഉറക്കകുറവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
12 മുതല്‍ 19 വരെ വയസുള്ള ഏഴുപേരില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഈ പഠനം നടത്തിയത്.
ഹൈപ്പര്‍ടെന്‍ഷന്‍
ഹൈപ്പര്‍ടെന്‍ഷന്‍ വരുന്നതിനുള്ള പ്രധാന കാരണം അമിതഭാരം, വ്യായമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവയാണ്. 100ല്‍ 70 ശതമാനം കുട്ടികളിലും ഉറക്കകുറവ് നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കുട്ടികളും കൗമാരക്കാരും എത്ര മണിക്കൂര്‍ ഉറങ്ങണം എന്നത് പ്രായത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഉറക്കം
6 വയസിന് താഴെയുള്ള കുട്ടികള്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറങ്ങണം.
6 മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ രാത്രിയില്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്.
13 വയസു മുതല്‍ 18 വയസുവരെ ഉള്ളവര്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം.
19 വയസിന് മുകളിലുള്ളവര്‍ 7 മണിക്കൂര്‍ മുതല്‍ 9 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്.