21  JUNE  2024

TV9 MALAYALAM

കയ്പ്പാണെന്ന് പറഞ്ഞ് കഴിക്കാതിരിക്കല്ലെ! പാവയ്ക്കയ്ക്ക് ഗുണങ്ങളേറെ

പാവയ്ക്കയ്ക്ക് എന്ത് കയ്പ്പാണല്ലെ. ഇതും പറഞ്ഞാണ് നമ്മളില്‍ പലരും പാവയ്ക്ക കഴിക്കാതിരിക്കുന്നത്. എന്നാല്‍ കയ്പ്പുള്ള പാവയ്ക്കയ്ക്ക് ഗുണങ്ങളേറെയുണ്ട്.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ജ്യൂസ് ആയിട്ടുമെല്ലാം പാവയ്ക്ക കഴിക്കുന്നവരുണ്ട്. ഇങ്ങനെ മാത്രമല്ല പാവയ്ക്ക കഴിക്കാന്‍ സാധിക്കുക. മറ്റൊരു വഴി കൂടിയുണ്ട്.

അധികം പ്രചാരത്തിലില്ലാത്ത ഒന്നാണ് പാവയ്ക്ക ചായ. ഉണക്കിയെടുത്ത പാവയ്ക്ക കൊണ്ടാണ് ഈ ചായ ഉണ്ടാക്കുന്നത്.

പാവയ്ക്ക ചായ

ഉണക്കിയെടുത്ത പാവയ്ക്ക കഷ്ണങ്ങള്‍ ചൂടുവെള്ളത്തില്‍ ഇട്ടാണ് ഇത് തയറാക്കുന്നത്. വെള്ളം അടുപ്പില്‍ വെച്ച് തിളപ്പിച്ച ശേഷം ഈ പാവയ്ക്ക കഷ്ണങ്ങള്‍ ഇതിലേക്ക് ഇടുക. എന്നിട്ട് പത്ത് മിനിറ്റ് തളപ്പിക്കണം.

റെസിപ്പി

ഇങ്ങനെ പത്ത് മിനിറ്റ് തിളപ്പിക്കുന്നത് വെള്ളത്തിലേക്ക് പാവയ്ക്കയുടെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനാണ്. എന്നിട്ട് ഇത് തണുത്ത ശേഷം ഒരു കപ്പിലേക്ക് മാറ്റാം.

പോഷകം

ചായ കുടുക്കുമ്പോള്‍ രുചിക്ക് വേണ്ടി അല്‍പം പാവയ്ക്ക നീരും ചേര്‍ക്കാവുന്നതാണ്. പാവയ്ക്കയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.

തേന്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും പാവയ്ക്ക ചായ നല്ലതാണ്.

കൊളസ്‌ട്രോള്‍

വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പാവയ്ക്ക സഹായിക്കും. പാവയ്ക്കയിലുള്ള വിറ്റാമിന്‍ എ കാഴ്ച ശക്തിക്കും നല്ലതാണ്.

പ്രതിരോധശേഷി

ഇന്ന് ലോക സംഗീത ദിനം; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യം