21 MAY 2024

TV9 MALAYALAM

ചുമ ഒരു രംഗബോധമില്ലാത്ത കോമാളിയാണ്. എപ്പോള്‍ വരും എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ഭക്ഷണം കഴിച്ചതിന് പിന്നാലെ നിങ്ങള്‍ക്ക് ചുമ വരാറുണ്ടോ?

ചിലര്‍ക്ക് ചുമച്ചതിന് ശേഷം ഛര്‍ദ്ദിയും വരാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചുമയ്ക്ക് ശേഷം ഛര്‍ദ്ദി

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകുമ്പോഴാണ് ചുമയ്ക്ക് ശേഷം ഛര്‍ദ്ദി ഉണ്ടാകുന്നത്. ശ്വാസകോശ അണുബാധയുള്ളവര്‍ക്ക് ചുമയുണ്ടാകും.

അണുബാധ

ചുമയ്ക്ക് പ്രധാന കാരണം ആസ്തമയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ചിലര്‍ക്ക് ആസ്തമ അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്.

ആസ്തമ

ചില ഭക്ഷണങ്ങളോടുള്ള അലര്‍ജിയാണ് മറ്റൊരു കാരണം. ഭക്ഷണം കഴിച്ചതിന് ശേഷം ചുമയ്ക്കുന്നത് ആ ഭക്ഷണത്തിനോടുള്ള അലര്‍ജി കാരണമാണ്.

ഭക്ഷണ അലര്‍ജി

ആമാശയത്തിലെ ആസിഡ് അന്നനാളത്തിലൂടെ മുകളിലേക്ക് നീങ്ങുമ്പോള്‍ അത് തൊണ്ടയില്‍ പ്രകോപനം ഉണ്ടാക്കുകയും ചുമയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ആസിഡ് റിഫ്‌ളക്‌സ്

ഭക്ഷണത്തിന് ശേഷം ചുമ ഉണ്ടാകുന്നത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ള്ക്‌സ് രോഗ ലക്ഷണവും ആകാം.

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് ഡിസ്ഫാഗിയ. ഇത് ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ചുമയ്ക്ക് കാരണമാകുന്നുണ്ട്.

ഡിസ്ഫാഗിയ

ആദ്യമായി അമ്മമാരായവരാണോ? എങ്കില്‍ ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ