09 JUNE 2024
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിന് ക്ഷണം. നരേന്ദ്രമോദി നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ചടങ്ങില്‍ പങ്കെടുക്കുന്നതിന് മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ അസൗകര്യം കാരണമാണ് എത്താനാകില്ലെന്ന് അറിയിച്ചത്.
ഇന്ന് വൈകീട്ട് 7.15ന് തുടങ്ങുന്ന സത്യപ്രതിജ്ഞയിലേക്ക് നിരവധി പ്രമുഖരാണ് എത്തിച്ചേരുക. അതി ഗംഭീരമായി തന്നെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
സത്യപ്രതിജ്ഞ
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷല്‍സ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവരുള്‍പ്പെടെ ആറ് ഭരണാധികാരികളാണ് ചടങ്ങില്‍ പങ്കെടുക്കുക.
ലോകനേതാക്കള്‍
വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെയും ക്ഷണിച്ചത്.
സിനിമാ താരങ്ങള്‍
കേരളത്തില്‍ നിന്ന് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച ഏക ബിജെപി എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
സുരേഷ് ഗോപി
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയായി അധികാരമേല്‍ക്കും.
ജോര്‍ജ് കുര്യന്‍