12 JUNE 2024
TV9 MALAYALAM
ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയതിൽ പവൻ കല്യാണിന് വലിയൊരു പങ്കുണ്ട്.
നൈപുണ്യ വികസന കുംഭകോണക്കേസിൽ ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലായ സമയത്ത് അദ്ദേഹവുമായി കൂട്ടുകെട്ടിന് പവൻ കല്യാൺ തയ്യാറായി.
അന്നും എൻഡിഎയുടെ ഭാഗമാണ് പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി.
തുടർന്ന് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് എൻഡിഎ നായിഡുവിനും പാർട്ടിയ്ക്കും ഇടയിൽ പാലമായി നിന്ന് മഞ്ഞുരുക്കിയതും ഇതേ പവൻ തന്നെ...
അങ്ങനെ ഒടുവിൽ ടിഡിപി ജെഎസ്പി ബിജെപി സഖ്യം ആന്ധ്രയിൽ ഒന്നിച്ച് പോരിനിറങ്ങി
രാഷ്ട്രീയത്തിൽ ക്രൗഡ് പുള്ളറാണ് പവൻ കല്ല്യാൺ. ആന്ധ്രാ രാഷ്ട്രീയത്തിൽ പകരക്കാരില്ലാത്ത വ്യക്തിപ്രഭാവം അദ്ദേഹത്തിനുണ്ട്
അധികാരരാഷ്ട്രീയത്തോട് വിമുഖതയുള്ള അദ്ദേഹം രാഷ്ട്രീയ ചാണക്യനായി അധികാര ഇടനാഴികളിൽ കരുക്കൾ നീക്കുന്ന സജീവസാന്നിധ്യമാണ്.