19 JUNE  2024

TV9 MALAYALAM

വായിച്ചു തന്നെ വളരാം; ഇന്ന് ദേശീയ വായനാ ദിനം

വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക, ഇന്ന് ദേശീയ വായനാ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 19നാണ് വായനാ ദിനം ആചരിക്കുന്നത്.

മലയാളിക്ക് മുന്നിലേക്ക് വായനയുടെ വിശാലമായ ലോകം തുറന്ന പിഎന്‍ പണിക്കരുടെ ജന്മദിനമാണ്  ജൂണ്‍ 19. ജനങ്ങളില്‍ വായനാ ശീലം ഉടലെടുക്കാന്‍ പിഎന്നിന്റെ എഴുത്തുകള്‍ സഹായിച്ചു. ഇതിന്റെ ആദരസൂചകമായാണ് ജൂണ്‍ 19ന് വായനാ ദിനമായി ആചരിക്കുന്നത്.

1926ല്‍ സനാതന ധര്‍മം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയതാണ് പിഎന്‍. അദ്ദേഹത്തിന്റെ കഠിനമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല രൂപംകൊണ്ടത്.

പിഎന്‍ പണിക്കര്‍

ഒരു വായനക്കാരന്‍ മരിക്കുന്നതിന് മുമ്പ് ആയിരം തവണ ജീവിക്കുന്നു. ഒരിക്കലും വായിക്കാത്ത മനുഷ്യന് ലഭിക്കുന്നത് ഒരു ജീവിതം മാത്രം- ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍

വായനാ ദിനം

വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും

കുഞ്ഞുണ്ണി മാഷ്

ക്ലാസിക്- ആളുകള്‍ പ്രശംസിക്കുകയും എന്നാല്‍ വായിക്കുകയും ചെയ്യാത്ത ഒരു പുസ്തകം

മാര്‍ക്ക് ടൈ്വന്‍

ടെലിവിഷന്‍ വളരെ അറിവ് നല്‍കുന്നതാണ് എന്നാല്‍ ആരെങ്കിലും ടിവി ഓണ്‍ ചെയ്താല്‍ ഞാന്‍ മറ്റൊരു മുറിയില്‍ പോയി പുസ്തകം വായിക്കുന്നു

ഗ്രോ ചോ മാര്‍ക്‌സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍