12 JUNE  2024

TV9 MALAYALAM

സർവ്വകലാശാലയുടെ പുതിയ സിലബസിലെ ചുവന്ന മനുഷ്യനെപ്പറ്റി കേട്ടിട്ടുണ്ടോ?...

കോട്ടയം പുഷ്പനാഥിന്റെ എക്കാലത്തെയും മികച്ച സയന്റിഫിക്ക് ത്രില്ലര്‍ നോവലാണ് ചുവന്ന മനുഷ്യൻ.

 കേരളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷനാണ് ഇത്.

 1968-ല്‍ ഈ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മലയാള സാഹിത്യ ചരിത്രത്തിലെ വായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. 

ഫ്രാന്‍സിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഈ നോവല്‍ ഡിറ്റക്ടീവ് മാര്‍ക്‌സിന് മലയാളികളുടെ മനസ്സില്‍ ഒരു സ്ഥിരപ്രതിഷ്ഠ നേടി കൊടുക്കൊടുത്തു. 

നോവല്‍ പ്രസിദ്ധീകരിച്ച് അരപതിറ്റാണ്ടിന് ശേഷവും അതിന്റെ രസങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ അതേ വികാരം ഇന്നും ജനമനസ്സില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു.

കേരള സർവകലാശാല ഈ നോവൽ പാഠ്യപദ്ധതിയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. 

ജനപ്രിയ നോവൽ വിഭാ​ഗത്തിലെ വിശദപഠനം എന്ന വിഭാ​ഗത്തിലാണ് ചുവന്ന മനുഷ്യൻ ഉൾപ്പെടുത്തിയിരിക്കുന്നത്.