26 MAY 2024
നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അടുക്കള പല അസുഖങ്ങളുടെയും ഉറവിടമാകും. അടുക്കളയില്‍ നിന്ന് രോഗം പടര്‍ത്തുന്ന ഭീകരന്മാര്‍ ഇവരെല്ലാമാണ്.
പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ചുകളിലൂടെ നമ്മുടെ ശരീരത്തിലേക്ക് രോഗാണുക്കളെത്താം. അതുകൊണ്ട് ഇവ ചൂടുവെള്ളത്തില്‍ കഴുകുകയും ഇടയ്ക്ക് മാറ്റുകയും ചെയ്യുക.
പല ഭക്ഷണ സാധനങ്ങളുടെയും അവശിഷ്ടം കട്ടിങ് ബോര്‍ഡില്‍ കുടുങ്ങി കിടക്കുന്നത് നമ്മള്‍ കാണില്ല. അതുകൊണ്ട് നന്നായി വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
ചപ്പാത്തി പരത്തുന്ന റോളിങ് പിന്‍ ശരിയായി കഴുകിയില്ലെങ്കില്‍ സൂക്ഷ്മാണുകള്‍ ഇതുവഴി ശരീരത്തിലെത്താം.
മസാലകളും മറ്റും ഇട്ടുവെക്കുന്ന കുപ്പികള്‍, പാത്രങ്ങള്‍, വെള്ളക്കുപ്പികള്‍ എന്നിവയെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കി കൊടുക്കുക. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.
സിങ്കിലും ധാരാളം രോഗാണുക്കളെ കാണാന്‍ സാധിക്കും. ദിവസവും സിങ്ക് ഉരച്ച് തന്നെ കഴുക്കാന്‍ ശ്രദ്ധിക്കുക.
അടുക്കളയില്‍ ഉപയോഗിക്കുന്ന ഡിഷ് ടവലുകള്‍, ഡിഷ് ക്ലോത്ത്‌സ് എന്നിവയും വൃത്തിയാക്കി സൂക്ഷിക്കുക.