22 MAY 2024

TV9 MALAYALAM

വൃക്കയുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മള്‍ കഴിക്കുന്ന എല്ലാത്തിന്റെ ഫലം അനുഭവിക്കുന്നതും വൃക്ക തന്നെയാണ്. അതുകൊണ്ട് വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ എന്തെല്ലാമാണ് കഴിക്കേണ്ടതെന്ന് നോക്കാം.

അധികമാകാതെ ആവശ്യമായ അളവില്‍ മഞ്ഞളെടുത്ത് പാലില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

മഞ്ഞള്‍

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയാല്‍ സമ്പുഷ്ടമാണ് റെഡ് കാപ്‌സിക്കം. ഇത് വേവിക്കാതെ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

റെഡ് കാപ്‌സിക്കം

നെല്ലിക്കയിലുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും വൃക്കയ്ക്ക് നല്ലതാണ്.

നെല്ലിക്ക

കൊളസ്്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് വെളുത്തുള്ളി.

വെളുത്തുള്ളി

നിര്‍ജലീകരണം തടയാനും ആവശ്യത്തിന് ഇലക്ട്രോലൈറ്റുകള്‍ ലഭിക്കാനും ഇളനീര്‍ വളരെ നല്ലതാണ്.

ഇളനീര്‍

വൃക്കയ്ക്കുണ്ടായേക്കാവുന്ന കേടുപാടുകളെ തടയാന്‍ ഇഞ്ചിക്ക് കഴിവുണ്ട്. ചായയിലെല്ലാം ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.

ഇഞ്ചി

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വിഷാംശങ്ങളെ പുറന്തള്ളാനുമെല്ലാം കുക്കുമ്പര്‍ സഹായിക്കും.

കുക്കുമ്പര്‍

തണ്ണിമത്തങ്ങയിലെ മായം എങ്ങനെ തിരിച്ചറിയാം