19 MAY 2024
ബിജെപി സ്ഥാനാര്‍ഥിയായി ഹിമാചല്‍ പ്രദേശില്‍ നിന്നാണ് കങ്കണ റണാവത്ത് ജനവിധി തേടുന്നത്.
സിനിമയിലെ തുടര്‍പരാജയമാണ് കങ്കണയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നാണ് പൊതുവേയുള്ള സംസാരം. എന്നാല്‍ ഈ ആരോപണങ്ങളെ താരം പൂര്‍ണമായും തള്ളിക്കളഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് വിടുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമാ ലോകം നുണയാണ് അവിടെയുള്ളവരെല്ലാം വ്യാജമാണ്. അവര്‍ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത് ഇതാണ് യാഥാര്‍ഥ്യം.
താന്‍ ബോളിവുഡ് ഉപേക്ഷിച്ചാല്‍ പലരുടെയും ഹൃദയം തകരുമെന്നും കങ്കണ പറയുന്നുണ്ട്. ഒരുപാട് സംവിധായകര്‍ തന്റെ തീരുമാനത്തില്‍ അസ്വസ്ഥരാണെന്നും അവര്‍ പറയുന്നു.