19 MAY 2024
വൈറസുകളാണ് ജലദോഷത്തിന് കാരണമാകാറുള്ളത്. ഇംഗ്ലീഷില്‍ ഇതിന് കോമണ്‍ കോള്‍ഡ് എന്നൊരു പേര് കൂടിയുണ്ട്.
ഒരു വര്‍ഷം രണ്ട്- മൂന്ന് തവണ മുതിര്‍ന്നവര്‍ക്കും ഏഴെട്ട് തവണ കുട്ടികള്‍ക്കും ജലദോഷം പിടിപ്പെടാം. മൂക്കൊലിപ്പും മൂക്കടപ്പും തലവേദനയും തുടങ്ങി നിരവധി അസ്വസ്ഥതകളാണ് നമുക്ക് ഉണ്ടാവുക.
മഴകൊണ്ടാല്‍ പനിയും ജലദോഷവും വരും എന്നൊരു വിശ്വാസം പണ്ടുമുതലേ ഉണ്ട്. മഴ കൊള്ളുന്നതിലൂടെയോ തല നന്നായി തോര്‍ത്തോത്തതിലൂടെയോ അല്ല ജലദോഷം വരുന്നത്.
ഇരുന്നൂറിനടുത്ത് ഇനം വൈറസുകള്‍ ജലദോഷപ്പനിക്ക് കാരണമാകുമെങ്കിലും റൈനോ വൈറസുകളാണ് അതില്‍ പ്രധാനികള്‍. വായുവിലെ ചെറിയ കണികകളില്‍ കൂടിയാണ് ഇവ പടരുന്നത്.
ജലദോഷമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അവരുടെ സ്പര്‍ശനത്തിലൂടെയും അവരുടെ ശരീരശ്രവം നമ്മുടെ ശരീരത്തിലെത്തി വെറും ആറ് മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷണം പ്രകടമാകും.
കുറഞ്ഞ താപം, ആര്‍ദ്രതയിലുള്ള വ്യത്യാസം എന്നവയാണ് മഴക്കാലത്തെ ജലദോഷക്കാലമാക്കി മാറ്റുന്നത്.