19 MAY 2024
മനോവികാരങ്ങളെയും പ്രവൃത്തികളെയും പ്രതികരണത്തെയുമെല്ലാം നിറങ്ങള്‍ സ്വാധീനിക്കുന്നുണ്ട്
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും വീടിനു ചായം പൂശുമ്പോഴും നിറങ്ങൾ ശ്രദ്ധിക്കണം
പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ് വെളുപ്പ്. ലളിത ജീവിതത്തോടുള്ള ആഗ്രഹവും ഇത് സൂചിപ്പിക്കും.Photo by Makeba Wal on Unsplash
സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ് പിങ്ക്. സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും ഈ നിറം കൂടുതൽ ഉപയോഗിക്കുന്നവർ. പിങ്ക് ഇഷ്ടപ്പെടുന്ന സ്തീകള്‍ മാതൃഭാവമുള്ളവരാകും.
സന്തോഷത്തിന്റെയും ബുദ്ധിയുടെയും ഭാവനയുടെയും നിറമാണ് മഞ്ഞ. സാഹസികരും അസാധാരണത്വവും ആത്മസംതൃപ്തിയും തിരയുന്നവരുമാണ് ഈ നിറം തെരഞ്ഞെടുക്കുന്നത്.
ഐക്യത്തിന്റെയും സന്തുലനത്തിന്റെയും നിറമാണ് പച്ച. സമാധാനം, പുതുമ, പ്രതീക്ഷ എന്നിവയെ ഈ നിറം പ്രതിഫലിപ്പിക്കുന്നു.
കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ് നീല. സമാധാനം, സത്യസന്ധത, ക്ഷമ, ആത്മനിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്നു.