15 MAY 2024
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി കഴിഞ്ഞു.
മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്ഡ പഠനം ആരംഭിച്ച് കഴിഞ്ഞു.
ജനിതകമാറ്റം സംഭവിച്ചോയെന്ന് അറിയാന്‍ സാമ്പിളുകള്‍ തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വൈറസിന് ജനിതകമാറ്റം വന്നിട്ടുണ്ടെങ്കില്‍ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകും
മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ മഞ്ഞപ്പിത്തത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം.
ജലം, ആഹാരം, നഖം, മലമൂത്ര വിസര്‍ജനം, ചപ്പുചവറുകള്‍ എന്നിവയില്‍ ശുചിത്വം പാലിക്കണം. Photo: Shutterctock
ശരീരവേദന, പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.