20 JUNE  2024

TV9 MALAYALAM

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് നല്ലതാണോ? അറിയാം

യോഗ ശീലമാക്കുന്നത് നല്ലൊരു ജീവിതശൈലിയുടെ തുടക്കമാണ്. നല്ലൊരു വ്യായാമം എന്നതിനപ്പുറം മനസിന് റിലാക്‌സേഷനും യോഗ നല്‍കും. ശരീരത്തിനും മനസിനും ഒരുപോലെ ആശ്വാസം നല്‍കാന്‍ യോഗയ്ക്ക് സാധിക്കും.

ഗര്‍ഭിണികള്‍ക്ക് യോഗ ചെയ്യാമോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. ഗര്‍ഭിണികള്‍ യോഗ ചെയ്യുന്നത് നല്ലതാണോ എന്ന് പരിശോധിക്കാം.

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് വളരെ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള ബോണ്ടിങ് വര്‍ധിപ്പിക്കുന്നു.

ഗര്‍ഭകാലത്തെ യോഗ

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല ശാരീരിക മാനസിക മാറ്റങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ ചിലത് പ്രസവം ഏത് രീതിയിലായിരിക്കും എന്നുപോലും തീരുമാനിക്കുന്നു. സുഖപ്രസവത്തിന് സഹായിക്കുന്ന പല യോഗാസനങ്ങളുണ്ട്.

ഗര്‍ഭകാലം

ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. കുഞ്ഞ് ജനിക്കുമ്പോഴുണ്ടാകുന്ന ഭാരക്കുറവ്, മാസം തികയാതെയുള്ള പ്രസവം, നാഡീസംബന്ധമായ തകരാറുകളില്‍ നിന്നും യോഗ രക്ഷ നല്‍കും.

സ്‌ട്രെസ്

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് സപ്പോര്‍ട്ടും ആരോഗ്യകരമായ ശാരീരിക വ്യായാമങ്ങളും ആവശ്യമാണ്. യോഗ ചെയ്യാന്‍ അവസരം ഒരുക്കി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഗര്‍ഭിണികള്‍ക്കായി

മഞ്ഞളിനുമുണ്ട് പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ