23 JUNE  2024

TV9 MALAYALAM

മഴക്കാലത്ത് വളര്‍ത്താന്‍ പറ്റിയ ഇന്‍ഡോര്‍ പ്ലാന്റുകള്‍

മഴക്കാലമായി, ഇനി ചെടികളെല്ലാം തഴച്ച് വളരും. എന്നാല്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ മഴക്കാലത്ത് നന്നായി വരണമെന്നില്ല. എന്നാല്‍ മഴക്കാലത്ത് വളര്‍ത്താന്‍ പറ്റുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ പരിചയപ്പെടാം.

മഴക്കാലത്ത് വീട്ടില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒരു പ്ലാന്റാണ് സിംഗോണിയം. ഈ ചെടിക്ക് വലിയ പരിചരണം ആവശ്യമില്ലാ എന്നതാണ് പ്രത്യേകത.

സിംഗോണിയം

ഗ്രീന്‍ ഫിറ്റോണിയക്ക് നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. ഈര്‍പ്പമുള്ള അന്തരീക്ഷത്തിലും ഈ ചെടിക്ക് വളരാന്‍ സാധിക്കും.

ഗ്രീന്‍ ഫിറ്റോണിയ

ഈര്‍പ്പമുള്ള കാലാവസ്ഥയുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഈ ചെടിക്ക് സാധിക്കും. അതുകൊണ്ട് തന്നെ മഴക്കാലത്തും ഇത് വളര്‍ത്താം.

ഫിലോഡെന്‍ഡ്രോണ്‍

ബോസ്റ്റണ്‍ ഫേണിന് നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല.

ബോസ്റ്റണ്‍ ഫേണ്‍

സ്‌നേക്ക് പ്ലാന്റിന് അധികം പരിചരണത്തിന്റെ ആവശ്യമില്ല. വെള്ളവും വെളിച്ചവും കുറച്ചുമതി. മാത്രമല്ല ഇവയ്ക്ക് അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്.

സ്‌നേക്ക് പ്ലാന്റ്

പീസ് ലില്ലിക്കും അധികം പരിചരണം വേണ്ട. ഇന്‍ഡോര്‍ പ്ലാന്റ് വളര്‍ത്താന്‍ ശ്രമിക്കുന്ന തുടക്കക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ അവ വളര്‍ത്തിയെടുക്കാനാകും.

പീസ് ലില്ലി

വൈകി ഉറങ്ങുന്ന ശീലം കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുയർത്തുമോ?