22 MAY 2024

TV9 MALAYALAM

പലരും പറഞ്ഞ് കേള്‍ക്കുന്ന ഒരു കാര്യമാണ് എത്ര ശ്രമിച്ചിട്ടും വീട്ടില്‍ കറ്റാര്‍വാഴ വളര്‍ത്തിയെടുക്കാന്‍ പറ്റുന്നില്ലെന്ന്. എന്നാല്‍ ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ, ഫലമുണ്ടാകും.

വരണ്ടതും മഴ കുറവുള്ളതുമായ സ്ഥലങ്ങളിലാണ് കറ്റാര്‍വാഴ പെട്ടെന്ന് വളരുക. സൂര്യപ്രകാശം, മണ്ണ്, വെള്ളം ഇവയൊക്കെയെന്ന് ശരിക്ക് നോക്കിയാല്‍ മതി.

സൂര്യപ്രകാശം, മണ്ണ്, വെള്ളം

കറ്റാര്‍വാഴയ്ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം. ചെടിക്ക് നാലഞ്ച് മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

സൂര്യപ്രകാശം

കറ്റാര്‍വാഴ വളര്‍ത്തുന്ന പാത്രത്തില്‍ വെള്ളം കെട്ടിനിര്‍ത്തരുത്. മുകളിലെ മണ്ണ് വരണ്ട ശേഷമേ വീണ്ടും വെള്ളമൊഴിക്കാവൂ.

വെള്ളം

കറ്റാര്‍വാഴയ്ക്ക് വളരാന്‍ വളത്തിന്‍രെ ആവശ്യം ഇല്ല. അല്ലാതെ തന്നെ അവ നന്നായി വളരും.

വളം വേണ്ട

കറ്റാര്‍വാഴ എളുപ്പത്തില്‍ വളരാന്‍ ചകിരിച്ചോര്‍ ഇട്ടുകൊടുക്കുന്നത് നല്ലതാണ്.

ചകിരിച്ചോര്‍

കൂടുതല്‍ ചെടികളുണ്ടാകുമ്പോള്‍ അവ മാറ്റി നടാം. ഇലകള്‍ വെട്ടിയെടുക്കുമ്പോള്‍ മൂത്ത ഇലകള്‍ എടുക്കാനും ശ്രദ്ധിക്കുക.

മാറ്റിനടാം

സ്‌കൂള്‍ തുറക്കാറായി കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കൂ