ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ വയറ് ചാടും എന്നൊക്കെ പറഞ്ഞുകേട്ട് കാണും. പക്ഷെ അതുമാത്രമല്ല മറ്റനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന് പിന്നാലെ വരും

01 MAY 2024

TV9 MALAYALAM

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് നമ്മുടെ ശരീരത്തില്‍ മെറ്റബോളിക് ഡിന്‍ഡ്രോം വികസിക്കുന്നതിന് കാരണമാകും.

ഭാരം കൂടും

Pic Credit: Instagram/PTI/AFP

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുകയാണെങ്കില്‍ നമുക്ക് വിഷാദം വരാന്‍ സാധ്യതയുണ്ട്. വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇരുന്നുള്ള ജോലി വഴിവെക്കും.

വിഷാദം

ഇരുന്നുള്ള ജോലി നമ്മളില്‍ പ്രമേഹത്തിന്റെ സാധ്യത ഉയര്‍ത്തുന്നുണ്ട്.

പ്രമേഹം

ഒരുപാട് സമയം ഇരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാക്കുന്നുണ്ട്.

ഹൃദ്രോഗം

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് വെരിക്കോസ് വെയ്ന്‍ വരാന്‍ കാരണമാകും. സിരകള്‍ വീര്‍ത്തതും വലുതുമായി കാണപ്പെടും. ഇത് ചര്‍മ്മത്തില്‍ വീക്കത്തിന് വഴിവെക്കുകയും ചെയ്യും.

വെരിക്കോസ് വെയ്ന്‍

ജോലി ചെയ്യുന്നതിനിടയില്‍ എപ്പോഴും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.

ധാരാളം വെള്ളം കുടിക്കാം

വായന വിഷാദത്തിനുള്ള പരിഹാരമോ?