13 JUNE  2024

TV9 MALAYALAM

Health Benefits Of Walking : ഭക്ഷണശേഷം നടന്നു നോക്കു... ​ഗുണങ്ങളേറെ

ദഹനത്തിനും മെച്ചപ്പെട്ട ആരോഗ്യത്തിനും, ഭക്ഷണത്തിനു ശേഷം ചെറിയ നടത്തം നല്ലതാണ്

രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ സഹായിക്കും. ഇത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു

കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ദഹനസംബന്ധമായ അസ്വസ്ഥതകൾ ഇല്ലാതാക്കി നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.

ഭക്ഷണത്തിനും നടത്തത്തിനും ഇടയിൽ 10 മുതൽ 15 മിനിറ്റ് വരെ ഇടവേള നിലനിർത്തുക.

മികച്ച മാനസികാരോഗ്യം, ഹൃദയാരോഗ്യം, ഊർജനില മെച്ചപ്പെടുത്തുക, നിങ്ങളുടെ പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള ​ഗുണങ്ങൾക്കും ഇത് കാരണമാകുന്നു.