08 JUNE 2024
മധുരക്കിഴങ്ങ് ദിവസവും കഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
മധുരക്കിഴങ്ങില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദഹനം മെച്ചപ്പെടുത്താന്‍ ഇവ നല്ലതാണ്.
ദഹനം
മധുരക്കിഴങ്ങില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
രോഗപ്രതിരോധശേഷി
മധുരക്കിഴങ്ങില്‍ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. മാത്രമല്ല ഫൈബര്‍ കുറവായതിനാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും.
പ്രമേഹം
മധുരക്കിഴങ്ങില്‍ വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യ സാധ്യത കുറയ്ക്കും.
ഹൃദയാരോഗ്യം
വിറ്റാമിന്‍ എയും ബീറ്റാകോരട്ടിനും മധുരക്കിഴങ്ങില്‍ ഉള്ളതുകൊണ്ട് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കണ്ണുകള്‍ക്ക് നല്ലത്
സ്ഥിരമായി മധുരക്കിഴങ്ങ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
തലച്ചോറിന്റെ ആരോഗ്യം
മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് ഇവ കഴിക്കുന്നത് നല്ലതാണ്.
വണ്ണം കുറയ്ക്കാം
ബീറ്റാകരോട്ടിന്‍ മധുരക്കിഴങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ തടയുന്നതിന് സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം