25 MAY 2024
ധാരാളം പോഷകഗുണങ്ങള്‍ ആപ്രിക്കോട്ടില്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ എ, ഇ എന്നിവ ധാരാണമുണ്ട്.
വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ആപ്രിക്കോട്ടില്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇത് കണ്ണിന് വളരെ നല്ലതാണ്.
ആപ്രിക്കോട്ട് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും സഹായിക്കും.
കരോട്ടിനോയിഡുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവ ആപ്രിക്കോട്ടില്‍ ഉള്ളതുകൊണ്ട് ഇത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ കാരണമാകുന്നു.
ആപ്രിക്കോട്ട് കഴിക്കുന്നതിലൂടെ ആവശ്യത്തിന് ഇരുമ്പ് ശരീരത്തിലെത്തി വിളര്‍ച്ച തടയാന്‍ സഹായിക്കും.
ആപ്രിക്കോട്ട് പതിവായി കഴിക്കുന്നതിലൂടെ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനെ ചെറുക്കാന്‍ സാധിക്കും.