മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാൻ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അതിനാൽ, ചർമ്മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് അമിതമായി എരിവ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവ മുഖത്ത് ചുളിവുകള്‍ വരുത്തും.
റെഡ് മീറ്റ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും മുഖത്ത് പ്രായക്കൂടുതല്‍ തോന്നാനും ചുളിവുകൾ വരാനും കാരണമാകും.
കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മുഖത്ത് പ്രായം കൂടുതൽ തോന്നിക്കാനും ചര്‍മ്മത്തെ മോശമാക്കാനും കാരണമാകും.
ചർമ്മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ നിന്നും എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.