15 MAY 2024
വിവിധതരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കാണാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഒരു താരം
സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാനാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തീര്‍ത്തും അവിശ്വസനീയവും മറക്കാനാവാത്തതുമായ അനുഭവമായിരുന്നുവെന്നാണ് ഖദീജ പറയുന്നത്. ഖദീജ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഹിജാബ് ധരിച്ച് അതിനു മുകളില്‍ പൂക്കള്‍ അണിഞ്ഞാണ് ഖദീജ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മുത്തുകള്‍ കോര്‍ത്ത മാലയും ചുവന്ന മാസ്‌ക് വച്ചു മുഖവും മറച്ച ഖദീജ, കളര്‍ഫുള്‍ മേക്കപ് ആണ് ചെയ്തിരിക്കുന്നത്. Photo by Nathan Dumlao on Unsplash
വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ കൊണ്ട് ചെറുചിത്രങ്ങള്‍ മുഖത്ത് ചിത്രം വരച്ചിട്ടുണ്ട്. Photo by Mae Mu on Unsplash
ചിന്താഭാരമുള്ള കാലത്തിലൂടെയായിരുന്നു കഴിഞ്ഞ കുറേയേറെ നാളുകളായി ഞാന്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. എന്റെ ചില പ്രധാന സൃഷ്ടികള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെ ഒരു ഇടവേള അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടത്താമെന്ന് തീരുമാനിച്ചു.
വലിയ ആത്മപരിശോധനയ്ക്ക് ശേഷം, ഒരു വര്‍ഷത്തിനിപ്പുറം ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനുള്ള ധൈര്യവും സമയവും ഞാന്‍ സംഭരിച്ചു. അങ്ങനെയാണ് പ്രകൃതി മാതാവില്‍ നിന്നുള്ള നിറങ്ങള്‍ ഞാന്‍ അണിഞ്ഞത്.
ഈ ചിത്രങ്ങള്‍ എന്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും ശക്തികളെയും പുനര്‍നിര്‍വചിക്കുന്ന ഒരു യാത്രയെ അടയാളപ്പെടുത്തുന്നു. യാതൊന്നും ചിന്തിക്കാതെയാണ് ഈ വര്‍ണങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തതും അണിഞ്ഞതും. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി