14 MAY 2024

TV9 MALAYALAM

പല ബോളിവുഡ് താരങ്ങള്‍ക്കും അന്തര്‍ദേശീയ അവസരങ്ങള്‍ വന്നുചേരാറുണ്ട്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ അത്തരമൊരു അവസരം വന്നുചേര്‍ന്നിരിക്കുന്നത് തബുവിനാണ്.

ഒടിടി പ്ലാറ്റ്‌ഫോമായ മാക്‌സിന്റെ സിരീസിലാണ് തബു വേഷമിടാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് തബുവിന്റേത്.

പുത്തന്‍ വേഷം

ഡ്യൂണ്‍ പ്രൊഫെസി എന്ന പേരിലാണ് സിരീസ് പുറത്തിറങ്ങുന്നത്. ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019ല്‍ ആലോചന തുടങ്ങിയ പ്രൊജക്ട് കൂടിയാണിത്.

ഡ്യൂണ്‍

ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്‌സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. Photo by Nathan Dumlao on Unsplash

പ്രചോദനം

ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലായിരിക്കും ഈ സിരീസ്. സര്‍വ്വശക്തികള്‍ ലഭിക്കാന്‍ കായിക പരിശീലനം നടത്തുന്ന സഹോദരിമാരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. Photo by Mae Mu on Unsplash

ഡ്യൂണ്‍ പ്രീക്വല്‍

തബു അഭിനയിക്കുന്ന രണ്ടാമത്തെ സിരീസാണ് ഡ്യൂണ്‍: പ്രൊഫൈസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് ആദ്യ സിരീസ്.

രണ്ടാം സിരീസ്

ശരീരത്തിലെ ദുര്‍ഗന്ധം എങ്ങനെ അകറ്റാം; ചില എളുപ്പവഴികള്‍