03 JUNE 2024
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. ഫോണില്ലാതെയിരിക്കുന്ന നിമിഷത്തെ കുറിച്ച് ചിലര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. അമിതമായ ഫോണ്‍ ഉപയോഗം ചില അസുഖങ്ങളെ ക്ഷണിച്ചുവരുത്തും.
ഒരുപാട് സമയം ഫോണില്‍ നോക്കിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. കണ്ണ് വേദന വരാന്‍ ഇത് ഇടവരുത്തും.
കണ്ണ് വേദന
രാത്രി സമയത്ത് ഫോണ്‍ നോക്കി ഇരിക്കുന്നത് നമ്മുടെ സ്ലീപ്പിങ് സൈക്കിളിനെ തകരാറിലാക്കും.
ശരീരത്തിന് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഇരുന്നോ കിടന്നോ ഫോണ്‍ നോക്കുന്നത് കഴുത്ത്-പുറം വേദനയ്ക്ക് കാരണമാകും.
അമിതമായ ഫോണ്‍ ഉപയോഗം സ്‌ട്രെസ്- ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.
അധികസമയം ഫോണില്‍ ചെലവഴിക്കുന്നവരില്‍ ഭൂരിഭാഗം പേരും വ്യായാമം ചെയ്യാത്തവരാണ്. ഇത്തരത്തിലുള്ള ജീവിതരീതി അപകടമാണ്.
എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കുന്നതും ഫോണില്‍ ദീര്‍ഘനേരം ചിലവിടുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
തലച്ചോറിന്റെ ആരോഗ്യം
ഫോണില്‍ ഒരുപാട് നേരം ചിലവിടുന്നവര്‍ക്ക് പൊതുവേയുള്ള സ്വഭാവം ഉള്‍വലിയലാണ്. ഇക്കൂട്ടര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് കുറയും.