2 JUNE 2024

TV9 MALAYALAM

Haritha Keralam Mission: കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പിറന്നിട്ട് അഞ്ച് വർഷം തികയുന്നു

ഹരിത കേരളം മിഷൻ സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്.

2019 ജൂൺ 5 ലെ ലോക പരിസ്ഥി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലെ ഒന്നാം വാർഡായ മണലകം വാർഡിൽ കുടുംബാരോഗ്യ കേന്രത്തിന്റെ കോംബൗണ്ടിലെ അഞ്ചു സെൻറ്റിൽ നീർമാതളതൈ നട്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണു പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഔഷധ സസ്യങ്ങളാണ് ഈ പച്ചത്തുരുത്തിൽ ഏറെയും. ആടലോടകം, മൈലാഞ്ചി, വെള്ള പൈൻ , രക്ത ചന്ദനം, മരോട്ടി, അശോകം, വേപ്പ്, അങ്കോലം, അണലിവേഗം, നീർമരുത്, ചിറ്റരത്ത, കർപ്പൂരം, കാഞ്ഞിരം, നാഗദന്തി, യശങ് , നാഗലിംഗമരം തുടങ്ങി അപൂർവ ഔഷധ സസ്യങ്ങൾ ആണ് ഇവിടെ വളർന്നു വലുതായി നിൽക്കുന്നത്.

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്.

ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്.

ആരെങ്കിലും പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്താൽ, ഗ്രൂപ്പിൻ്റെ പേരും വിവരണവും അഡ്മിൻമാരും സൂക്ഷ്മമായി പരിശോധിക്കുക.

കാണാം വിവേകാനന്ദപ്പാറയുടെ മനോഹര ദൃശ്യങ്ങൾ