25 JUNE 2024
‘ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകൾ’ എന്ന പേരിലാണ് അടിയന്തരാവസ്ഥ അറിയപ്പെട്ടത്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ നീണ്ടത് 21 മാസമായിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 352 (1) പ്രകാരമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.
ഇന്ദിരാ ഗാന്ധിയുടെ ശുപാർശയിൽ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് എതിർപ്പൊന്നും കൂടാതെ ഒപ്പുവയ്ക്കുകയായിരുന്നു അന്ന്
ഫക്രുദ്ദീൻ അലി അഹമ്മദ്
അടിയന്തരാവസ്ഥ നിലവിൽ വരുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സി.പി.ഐ) നേതാവ് സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധിയുടെ വൃന്ദത്തില്പെട്ട പ്രമുഖ കോൺഗ്രസ്സ് നേതാവ് കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും.
സി. അച്യുതമേനോൻ
വളരെ കുപ്രസിദ്ധി ആർജ്ജിച്ച രാജൻ കേസ് ഉണ്ടായത് അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ് നടന്നത്.
രാജൻ കേസ്
അടിയന്തരാവസ്ഥക്കാലത്തെ ഒരു പ്രധാന സംഭവം ഇന്ദിരയ്ക്ക് ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്ന സുപ്രീം കോടതി വിധിയായിരുന്നു.
സുപ്രീം കോടതി വിധി