24 JUNE 2024
കറ്റാര്‍വാഴയ്ക്ക് ഒട്ടനവധി ഗുണങ്ങളുണ്ടെന്ന് പറഞ്ഞു തരേണ്ടല്ലോ. കറ്റാര്‍വാഴ മുഖത്തും തലയിലുമെല്ലാം തേക്കുന്നത് വളരെ നല്ലതാണ്.
തലമുടി വളരാനും കറ്റാര്‍വാഴ ഏറെ പ്രയോജനകരമാണ്. എങ്ങനെയെല്ലാമാണ് കറ്റാര്‍വാഴ തലയില്‍ തേക്കേണ്ടതെന്ന് നോക്കാം.
കറ്റാര്‍വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യാവുന്നതാണ്. തലയില്‍ തേച്ച് 30 മിനിറ്റിന് ശേഷം ഇത് ഷാംമ്പു ഉപയോഗിച്ച് കഴുകി കളയാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ജെല്ലിനൊപ്പം വെളിച്ചെണ്ണ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും നല്ലതാണ്. ഇതും 30 മിനിറ്റിന് ശേഷം കഴുകി കളയാം.
വെളിച്ചെണ്ണ
കറ്റാര്‍വാഴ ജെല്ലും ഉലുവയും കൂടി ചേര്‍ത്ത് ഹെയര്‍ മാസ്‌ക് ചെയ്യുന്നതും മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. ഉലുവയിലെ അമിനോ ആസിഡ് മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ഉലുവ
കറ്റാര്‍വാഴയും തൈരും ചെറുനാരാങ്ങാനീരും ചേര്‍ന്ന് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റുന്നതിന് സഹായിക്കും.
തൈര്
കറ്റാര്‍വാഴ ജെല്ലിനൊപ്പം ഉള്ളിനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.
ഉള്ളി
കറ്റാര്‍വാഴ ജെല്ലിലേക്ക് മുട്ടയും ചേര്‍ത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇത് തലയില്‍ തേച്ച് 45 മിനിറ്റിന് ശേഷം കഴുകി കളയാം.
മുട്ട
ചക്കക്കുരു വേണ്ടെന്ന് വെക്കല്ലേ...സണ്‍ ടാനും മുഖക്കുരുവും പമ്പക്കടക്കും