27 MAY 2024
ചിലര്‍ക്ക് എപ്പോഴും വിശപ്പായിരിക്കും, എന്ത് കഴിച്ചാലും അവരുടെ വയറ് നിറയില്ല. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്.
ഭക്ഷണം കഴിച്ചിട്ട് വിശപ്പ് അനുഭവപ്പെടുന്നതിന് പിന്നില്‍ തക്കതായ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാകാം. അവയില്‍ ചിലത് നോക്കാം.
അമിത വിശപ്പ് തടയുന്നതിന് നല്ലൊരു മാര്‍ഗം ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്. പ്രോട്ടീന്റെ അളവ് കുറയുമ്പോള്‍ നമുക്ക് വിശപ്പ് കൂടും.
ഉറക്കകുറവും വിശപ്പ് കൂടുന്നതിന് കാരണമാകും. ഉറക്കകുറവ് കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങളോട് താത്പര്യമുണ്ടാക്കും.
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാലും വിശപ്പ് കൂടും.
അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനൊരു കാരണം പ്രമേഹവും ആയിരിക്കാം. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.
നമുക്ക് സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിനെ പുറത്തുവിടുന്നുണ്ട്. ഇത് വിശപ്പ് കൂട്ടും.