വേനല്‍കാലത്ത് ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം പഴങ്ങള്‍ കഴിക്കുക എന്നതാണ്. ഏതെല്ലാം പഴങ്ങളാണ് നമ്മുടെ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നതെന്ന് നോക്കാം.
03 MAY 2024
TV9 MALAYALAM
കിവിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
പപ്പായയില്‍ വിറ്റാമിന്‍ എ,സി,ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു.
ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തെ സുന്ദരമാക്കും.
മാമ്പഴത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് രണ്ടും ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.
തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം അടങ്ങിയതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് നല്ലതാണ്.
വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴമായ ഓറഞ്ച് മുഖത്തെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.