13 JUNE 2024
ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരം പലതരത്തിലുള്ള സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ സൂചനകള്‍ നമ്മുടെ കാലുകളിലും പ്രകടമാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
നമ്മുടെ രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് മൂലം പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്ന കാലുവേദന ഉണ്ടാകാം.
കാല്‍വേദന
കൊളസ്‌ട്രോള്‍ ഉയരുന്നതുമൂലമുണ്ടാകുന്ന ബ്ലോക്കുകള്‍ കാരണം രക്തയോട്ടം തടസപ്പെടുകയും കാലുകള്‍ക്ക് തളര്‍ച്ചയുണ്ടാവുകയും ചെയ്യും.
തളര്‍ച്ച
കൊളസ്‌ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതുകാരണം കാലുകല്‍ക്ക് മരവിപ്പ് അനുഭവപ്പെടും.
മരവിപ്പ്
രക്തയോട്ടം തടസപ്പെടുന്നത് മൂലം കാലുകളില്‍ തണുപ്പ് അനുഭവപ്പെടും.
തണുപ്പ്
രക്തയോട്ടം കുറയുന്നതോടെ ഈ ഭാഗങ്ങളിലെ രോമങ്ങളും കൊഴിഞ്ഞ് തുടങ്ങും.
രോമം കൊഴിയല്‍
കൊഴുപ്പടിയുമ്പോള്‍ ചര്‍മ്മം അമിതമായി തിളങ്ങുകയും മിനുപ്പ് മുറുക്കം എന്നിവ അനുഭവപ്പെടുകയും ചെയ്യും.
തൊലിയിലെ മാറ്റം
പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് മൂര്‍ച്ഛിക്കുമ്പോള്‍ കാലുകളിലും പാദങ്ങളിലുമെല്ലാം മുറിവുകള്‍ ഉണ്ടാകും.
ഇന്‍ഫെക്ഷന്‍
കാലില്‍ ഉണ്ടാകുന്ന മുറിവുകളും പരിക്കുകളും ഉണങ്ങാന്‍ കാലതാമസം നേരിടും.
മുറിവുണങ്ങാന്‍ താമസം