23 JUNE  2024

TV9 MALAYALAM

ക്യാപ്‌സ്യൂള്‍ മരുന്നുകള്‍ പൊതിഞ്ഞത് പ്ലാസ്റ്റിക്കുകൊണ്ടോ?

ക്യാപ്‌സ്യൂള്‍ ഗുളികകള്‍ കഴിക്കാറില്ലെ. ഈ ഗുളികകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണോ പൊതിഞ്ഞത് എന്ന സംശയം തോന്നറുണ്ടോ?

ക്യാപ്‌സ്യൂളുകളുടെ പുറംപാളി പ്ലാസ്റ്റിക് ഉപയോഗിച്ചാണോ നിര്‍മ്മിച്ചതെന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. സത്യാവസ്ഥ പരിശോധിക്കാം.

ശരിയായ അളവില്‍ മരുന്ന് ശരീരത്തിനുള്ളിലേക്ക് എത്തിക്കാനാണ് ക്യാപ്‌സ്യൂളുകള്‍ ഇത്തരത്തില്‍ പൊതിഞ്ഞുകൊണ്ട് നിര്‍മിച്ചിരിക്കുന്നത്.

കൃത്യത

ക്യാപ്‌സ്യൂളിന്റെ പുറംപാളി പ്ലാസ്റ്റിക് പോലെ തോന്നുമെങ്കിലും ഇത് ജലാറ്റിന്‍ ആണ്. ജലത്തില്‍ ലയിക്കുന്ന പ്രോട്ടീനുകളാണ് ജലാറ്റിന്‍.

ലയിക്കുന്നവ

ജലാറ്റിന്‍ അപകടകാരിയല്ല. മറ്റേത് ഭക്ഷണം പോലെ തന്നെ ഇത് വയറ്റിലെത്തി കഴിഞ്ഞാല്‍ ശരീരം ആഗിരണം ചെയ്യും.

അപകടമില്ല

ക്യാപ്‌സ്യൂളുകള്‍ ടാബ്ലെറ്റിനേക്കാള്‍ വേഗത്തില്‍ അലിഞ്ഞുപോകും.

അലിയുന്നു

ഒന്നില്‍ കൂടുതല്‍ ഔഷധ ഘടകങ്ങള്‍ ഡോസിലേക്ക് സംയോജിപ്പിക്കാന്‍ ഇതിന് സാധിക്കും.

ഗുണം

ക്യാപ്‌സ്യൂളുകള്‍ പൊട്ടിച്ച് ഉപയോഗിച്ചാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും.

ഗുണം പോകും

മറ്റ് ഗുളികകളെ അപേക്ഷിച്ച് ക്യാപ്‌സ്യൂളുകള്‍ പെട്ടെന്ന് കേടുവരും.

പെട്ടെന്ന് കേടുവരും

താരനോട് ബൈ പറയാം; ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാലോ?