23 MAY 2024
ഐവറി ഗൗണും തണ്ണിമത്തൻ ബാഗും; കാനിൽ തിളങ്ങി കനി
ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിയും ദിവ്യ പ്രഭയും എത്തിയിട്ടുണ്ടെന്ന വാർത്ത മലയാളി അഭിമാനത്തോടെയാണ് കേട്ടത്
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇവര്‍ കാനിലെത്തിയത്.
ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് നല്‍കിയിരിക്കുന്നത്.
കനി കയ്യിൽ പിടിച്ച ബാഗ് ആണ് താരമായത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ബാഗിന്റെ ചിത്രം ഷെയർ ചെയ്തത്.
നിരവധി പേര്‍ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.