റാഗിക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട്. കുട്ടികള്‍ക്ക് റാഗി കൊടുക്കുന്നത് വളരെ നല്ലതാണ്. അതിന്റെ കാരണമെന്താണെന്ന് അറിയാമോ?

റാഗി

റാഗിയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് കുട്ടികളുടെ എല്ലുകളും പല്ലുകളും ഉറപ്പുള്ളതാക്കാന്‍ സഹായിക്കുന്നു.

എല്ലുകളും പല്ലുകളും

റാഗിയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രമേഹം

കൂടാതെ റാഗിയില്‍ അമിനോ ആസിഡുകള്‍ ഉള്ളതിനാല്‍ ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

ചര്‍മം

മാത്രമല്ല, റാഗിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച തടയാനും നിങ്ങളെ സഹായിക്കുന്നതാണ്.

വിളര്‍ച്ച

റാഗിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകള്‍ അമിത വിശപ്പ് തടയാനും സഹായിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാം.

വിശപ്പ്

റാഗി കഴിക്കാന്‍ കുട്ടികള്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ പാന്‍ കേക്കായോ ദോശയായോ എല്ലാം കൊടുക്കാവുന്നതാണ്.

ദോശ