25 MAY 2024
രഹസ്യങ്ങളുടെ കലവറയായ ഡ്രാക്കുള കോട്ടയെപ്പറ്റി കേട്ടിട്ടുണ്ടോ?
പകല്‍ മുഴുവന്‍ ശവപ്പെട്ടിക്കുള്ളില്‍ കഴിഞ്ഞ്, രാത്രിയിൽ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭുവിനെ എല്ലാവർക്കും അറിയാം
ഡ്രാക്കുള
ഡ്രാക്കുളയോളം പ്രസിദ്ധമാണ് കര്‍പാത്യന്‍ മലനിരകളിലെ ആകാശം മുട്ടുന്ന കോട്ടയായ ബ്രാൻ കാസ്റ്റിലും
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണ് റൊമാനിയായിലെ ബ്രാന്‍ കാസില്‍
റൊമാനിയയിലെ ബ്രസൂവിനടുത്ത് ബ്രാന്‍ എന്ന സ്ഥലത്താണ് ബ്രാന്‍ കാസില്‍ സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിന്‍റെ പേരില്‍ നിന്നു തന്നെയാണ് ഈ കോട്ടയ്ക്ക് ഈ പേര് ലഭിച്ചത്
1212 ല്‍ ആണ് ബ്രാന്‍ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്.
കോട്ടയുടെ ഒന്നാം നില മൂന്നാം നിലയുമായി ബന്ധിപ്പിക്കുന്നതിന് ഉ ഒരു രഹസ്യ ഇടനാഴിയുണ്ട്.
60 അടി ആഴത്തിൽ കുഴിച്ചാണ് ഇവിടുത്തെ കിണര്‍ നിര്‍മ്മിച്ചത്. കൂടാതെ ജലനിരപ്പിന് തൊട്ടു മുകളിലായി ഒരു രഹസ്യ മുറി ഉണ്ടായിരുന്നു. ശത്രുക്കള്‍ കോട്ട വളയുമ്പോള്‍ രക്ഷപെടാനാണിത് നിര്‍മ്മിച്ചത്.