10 JUNE 2024
ഈ ബാര്‍ റെസ്‌റ്റോറന്റ് സന്ദര്‍ശിക്കാന്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ അവസരമുള്ളു. യുഎസിലെ മിസോറിയിലുള്ള ഫ്‌ളോറിസന്റിലുള്ള ഒരു കരീബീയന്‍ ഫുഡ് റെസ്റ്റോറന്റിലാണ് ഈ നിയമം.
സ്ത്രീകള്‍ക്ക് 30 വയസും പുരുഷന്മാര്‍ക്ക് 35 വയസുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. റെസ്റ്റോറന്റ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബ്ലിസ് എന്നാണ് ഈ റെസ്‌റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റിലെ സെക്‌സി അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രായപരിധി കൊണ്ടുവന്നിരിക്കുന്നത്.
എന്നാല്‍ ഇങ്ങനെ പ്രായപരിധി വെച്ചത് ശരിയായില്ല എന്നാണ് ഒരുവിഭാഗം ആളുകള്‍ പറയുന്നത്. ഇങ്ങനെയൊരു നിയന്ത്രണം ആവശ്യമാണോയെന്ന് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നുണ്ട്.
അതെ ഞാന്‍ ഇവിടുത്തെ അന്തരീക്ഷവും സൗകര്യങ്ങളും പൂര്‍ണമായും ഇഷ്ടപ്പെടുന്നുവെന്നാണ് ഒരാള്‍ ഇതിനെ പിന്തുണച്ചുകൊണ്ട് എഴുതിയത്.
പാമ്പുകളെ ആകര്‍ഷിക്കുന്ന സസ്യങ്ങള്‍; ഇവ നിങ്ങളുടെ പൂന്തോട്ടത്തിലുണ്ടോ