17 JUNE  2024

TV9 MALAYALAM

ചുമ വന്നാല്‍ ഈ രാജ്യക്കാര്‍ കഴിക്കുന്നത് കറുത്ത ഐസ്‌ക്രീം; കാരണം ഇതാണ്‌

ചുമ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും? വല്ല മരുന്നും എടുത്ത് കുടിക്കും അല്ലെ. എന്നാല്‍ ഈ രാജ്യക്കാര്‍ ചുമയ്ക്ക് കഴിക്കുന്നത് മരുന്നല്ല ഐസ്‌ക്രീമാണ്.

വേനല്‍ക്കാലം തുടങ്ങാറാകുമ്പോള്‍ ഫിന്‍ലാന്റുകാര്‍ എല്ലാവരും ഐസ്‌ക്രീം കഴിക്കും. ഇത് വെറും ഐസ്‌ക്രീം അല്ല. ചുമയ്ക്കും കഫത്തിനും നല്ലൊരു പ്രതിവിധിയാണ്.

കറുത്ത നിറത്തിലുള്ള ഐസ്‌ക്രീമാണ് ഇവര്‍ കഴിക്കുന്നത്. ഇരട്ടി മധുരത്തില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ബ്ലാക്ക് ലിക്കറിഷും അമോണിയും ക്ലോറൈഡും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്.

നിറം കറുപ്പ്

ഉപ്പാണ് രുചി, മാത്രമല്ല കഴിക്കുമ്പോള്‍ നാവില്‍ ചെറിയ തരിപ്പും അനുഭവപ്പെടും.

രുചി

ലിക്കറിഷ് കാന്‍ഡിയായും സ്‌കൂപ്പുകളായും ഐസ്‌ക്രീം ബാറുകളായുമെല്ലാം ഇത് ലഭ്യമാണ്.

പലരൂപത്തില്‍

ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അമോണിയയുടെയും പ്രതിപ്രവര്‍ത്തനത്തിലൂടെ രൂപംകൊള്ളുന്ന ഉത്പന്നമാണ് അമോണിയം ക്ലോറൈഡ്.

അമോണിയം ക്ലോറൈഡ്

രാസവളങ്ങളുടെ നിര്‍മ്മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ചില മദ്യങ്ങളുടെ നിര്‍മാത്തിലും സുഗന്ധത്തിന് ഇവ ഉപയോഗിക്കുന്നുണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 7 ഡ്രൈഫ്രൂട്‌സുകള്‍