26 JUNE  2024

TV9 MALAYALAM

Bhavana: ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങളില്ലേ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ഭാവന

നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് ഇടിച്ചുകയറിയ താരമാണ് ഭാവന. തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും നേരിടുന്ന ഭാവനയെ നല്ലൊരു മാതൃകയായി തന്നെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ എല്ലാ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കമന്റിന് മറുപടി പറഞ്ഞിരിക്കുകയാണ് ഭാവന.

വളരെ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് ഭാവന ഭര്‍ത്താവിനൊപ്പമുള്ളത് പങ്കുവെക്കാറ്. അതില്‍ ഏറെയും പഴയ ചിത്രങ്ങളുമായിരിക്കും.

എന്തുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെക്കാതെ പഴയ ചിത്രങ്ങള്‍ പങ്കുവെക്കുന്നതെന്നും ഇരുവരും വേര്‍പിരിഞ്ഞോ എന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ ചോദിക്കാറുണ്ട്.

വേര്‍പിരിഞ്ഞോ?

ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭാവന. പഴയ ഫോട്ടോ കണ്ടതോടെ സംശയവുമായി ആളുകള്‍ കമന്റ് ബോക്‌സിലെത്തി. എന്തുകൊണ്ട് പഴയ ഫോട്ടോകള്‍ മാത്രം പങ്കുവെക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ചോദ്യങ്ങള്‍

താരം മറുപടി പറഞ്ഞത് ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല എന്നാണ്.

മറുപടി

ഭാവനയെ പോലെ തന്നെ ഭാവനയുടെ ഭര്‍ത്താവ് നവീന്റെയും ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. ഹാര്‍ട്ട് ഇമോജിയോടെയാണ് ഭാവന ഇപ്പോള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഹാര്‍ട്ട്

മഴക്കാലത്ത് എങ്ങനെ അടുക്കളെ വൃത്തിയായി സൂക്ഷിക്കാം