26 JUNE 2024
മഴക്കാലത്ത് ഈർപ്പം കെട്ടിനിന്ന് അടുക്കളയിൽ അണുക്കൾ പെരുകാനിടയുണ്ട്. അടുക്കളയിലെ അണുക്കൾ ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്തി അസുഖം വരാനുമിടയുണ്ട്. ഇത് തടയാൻ അടുക്കള മഴക്കാലത്ത് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?
അടുക്കള കൃത്യമായി വൃത്തിയാക്കുകയാണ് ആദ്യ പടി. അങ്ങനെ വൃത്തിയാക്കുമ്പോൾ വളരെ വിശാലമായി, അരികും മൂലയും ശ്രദ്ധിച്ച് വൃത്തിയാക്കണം.
വിശദമായി, വിശാലമായി വൃത്തിയാക്കാം
വായുസഞ്ചാരമുണ്ടായിരിക്കുക വളരെ പ്രധാനമാണ്. എക്സോസ്റ്റ് ഫാൻ കുറച്ചധികം കറങ്ങിക്കോട്ടെ. അങ്ങനെ വരുമ്പോൾ പാചകം ചെയ്യുമ്പോഴുള്ള ഈർപ്പം അടക്കം പുറത്തുപോകും.
വായുസഞ്ചാരമുണ്ടാവണം
വായുകടക്കാത്ത എയർടൈറ്റ് കണ്ടെയ്നറുകളിൽ മാത്രം അച്ചാർ, സുഗന്ധവ്യജ്ഞങ്ങൾ പോലുള്ളവ സൂക്ഷിക്കുക. ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജിൽ ശരിയായ രീതിയിൽ സൂക്ഷിക്കുക.
എയർ ടൈറ്റ് കണ്ടെയ്നറുകളിൽ ഭക്ഷണം സൂക്ഷിക്കുക
ഈച്ച, പല്ലി, പാറ്റ തുടങ്ങിയ കൃമികീടങ്ങളെ തുരത്താൻ കീടനാശിനി ശ്രദ്ധയോടെ ഉപയോഗിക്കുക. കുറഞ്ഞ അളവിൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണത്തിലൂടെ അകത്തെത്തും.
കൃമികീടങ്ങളെ തുരത്തുക