18 MAY 2024

TV9 MALAYALAM

ഉണക്കമുന്തിരി കഴിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.

ധാരാളം നാരുകള്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും.  Photo by Andreas Haslinger on Unsplash

മലബന്ധം

വിറ്റാമിന്‍ സി,ബിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.  Photo by Neva Kuruyemiş on Unsplash

പ്രതിരോധശേഷി

വെറും വയറ്റില്‍ ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് വേണ്ട ആന്റി ഓക്‌സിഡന്റുകളെ ലഭിക്കും. Photo by Makeba Wal on Unsplash

ആന്റി ഓക്‌സിഡന്റുകള്‍

അയേണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മുന്തിരി. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് നികത്താന്‍ മുന്തിരി സഹായിക്കും. Photo by engin akyurt on Unsplash

വിളര്‍ച്ച

കാത്സ്യവും ബോറോണും മുന്തിരിയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഈ വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. Photo by Markus Winkler on Unsplash

എല്ലുകളുടെ ആരോഗ്യം

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുന്തിരി സഹായിക്കുന്നുണ്ട്. എങ്ങനെയെന്നാല്‍. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. Photo by Karyna Panchenko on Unsplash

ഹൃദയം

ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഉണക്കമുന്തിരിയില്‍ ഉള്ളതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. Photo by No Revisions on Unsplash

ചര്‍മ്മം

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഉന്മേഷം വര്‍ധിക്കാന്‍ സഹായിക്കും. Photo by Syed F Hashemi on Unsplash

ഉന്മേഷം

മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികള്‍