ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലാതെ എന്ത് പാചകം. നമ്മള്‍ എന്ത് പാകം ചെയ്താലും അതിലെല്ലാം ഇവ രണ്ടിന്റെയും സാന്നിധ്യമുണ്ടാകും. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണോ?

12 MAY 2024

TV9 MALAYALAM

ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഇഞ്ചി

ഇഞ്ചി കഴിച്ചാല്‍

ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു.

ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും.

രോഗം തടയാനും ബെസ്റ്റ്

ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള കഴിവുമുണ്ട്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകള്‍ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും.

വേദന സംഹാരി

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ആലിസിനും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞേക്കാം.

ദഹനത്തിനും നല്ലത്

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

ക്യാന്‍സര്‍ തടയും

ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സ് ചെയ്താല്‍ ശരിക്കും അവയുടെ ഗുണങ്ങള്‍ കൂടും. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേരുമ്പോള്‍ ഇവ ശക്തമായ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം പ്രകടിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരുമിച്ച് കഴിച്ചാല്‍

എന്താണ് ധ്രുവദീപ്തി അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌