വീട്ടിലെ വാസ്തു ശരിയല്ലെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ മോശം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുളിമുറികളും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ചില വസ്തുക്കളാണ് ഇതിന് പിന്നിൽ
ബാത്ത്റൂമിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില പ്രത്യേക വസ്തുക്കൾ ഉണ്ട് ഇവ നെഗറ്റീവ് എനർജി കൊണ്ടു വരാം
വാസ്തു പ്രകാരം പൊട്ടിയ കണ്ണാടിയോ ഗ്ലാസോ വളരെ അശുഭമായി കണക്കാക്കപ്പെടുന്നു. കുളിമുറിയിൽ മാത്രമല്ല, ഇവ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.
കുളിമുറിയിൽ ഒഴിഞ്ഞ ബക്കറ്റ് വെക്കാതെ ബക്കറ്റിൽ കുറച്ച് വെള്ളമെങ്കിലും സൂക്ഷിക്കുക. പൊട്ടിയതോ കേടായതോ ആയ ബക്കറ്റുകൾ നീക്കം ചെയ്യണം.
ഇൻഡോർ പ്ലാൻ് കുളിമുറിയിൽ വയ്ക്കരുത്. ഒപ്പം ഉണങ്ങി കരിഞ്ഞ ചെടികളുണ്ടെങ്കിൽ അതും വീട്ടിൽ നിന്ന് ഒഴിവാക്കാവുന്നതാണ്
കുളിമുറി മനോഹരമാക്കാൻ ചിത്രങ്ങളോ പെയിൻ്റിംഗോ തൂക്കാറുണ്ട്. ഇവക്ക് കേടുപാടുകൾ സംഭവിച്ചേക്കാം അതു കൊണ്ട് ഇതും ഒഴിവാക്കുക
കുളിമുറിയിൽ ചോർന്നൊലിക്കുന്ന ടാപ്പുകളും വാസ്തു പ്രകാരം നല്ലതല്ല. ഇത്തരം പൈപ്പുകളുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണം
നനഞ്ഞതോ മുഷിഞ്ഞതോ ആയ വസ്ത്രങ്ങൾ കുളിമുറിയിൽ സൂക്ഷിക്കുന്നതും വാസ്തു ദോഷത്തിന് കാരണമാകും, കുളിമുറി വൃത്തിയായി സൂക്ഷിക്കുക