25 JUNE  2024

TV9 MALAYALAM

'എനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല'; അപൂര്‍വ്വ രോഗത്തെ കുറിച്ച് അനുഷ്‌ക ഷെട്ടി, എന്താണ് രോഗം?

ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രം മതി അനുഷ്‌കയെ എക്കാലത്തും ഓര്‍മിക്കപ്പെടാന്‍. നല്ല കഥാപാത്രങ്ങളെ ആരാധകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ഒരു അപൂര്‍വ്വ രോഗം ബാധിച്ചുവെന്നതിന്റെ സൂചന നല്‍കിയിരിക്കുകയാണ് അനുഷ്‌ക. ചിരിക്കുന്ന രോഗമുണ്ടെന്നാണ് താരം പറയുന്നത്.

ചിരിക്കുന്നത് ഒരു രോഗമാണോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എനിക്ക് അത് ഒരു രോഗമാണെന്നാണ് താരം പറയുന്നത്.

ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ചിരി നിര്‍ത്താന്‍ സാധിക്കില്ല. ഷൂട്ടിങ് പോലും ഇതുകാരണം തടസപ്പെട്ടെന്നും താരം ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സ്യൂഡോബള്‍ബര്‍ അഫക്ട് എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥയാകാം താരത്തെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്യൂഡോബള്‍ബര്‍ അഫക്ട്

ഈ രോഗം വന്നാല്‍ ചിരി നിയന്ത്രിക്കാന്‍ സാധിക്കില്ല. ചിരി മാത്രമല്ല കരച്ചിലും നിയന്ത്രണവിധേയമാകില്ല.

ചിരി

എന്നാല്‍ അനുഷ്‌കയ്ക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരണമില്ല. ചിരി അടക്കാന്‍ സാധിക്കുന്നില്ല എന്നുമാത്രമാണ് താരം പറഞ്ഞത്.

സ്ഥിരീകരണം

എന്തിനായിരുന്നു അന്ന് അടിയന്തിരാവസ്ഥ? 50-ാം വാർഷികത്തിൽ രാജ്യത്തിൻ്റെ ഇരുണ്ടകാലം